‘വലിമൈ’യുടെ അവസാന ഷെഡ്യൂള്‍ ആഫ്രിക്കയില്‍

‘വലിമൈ’യുടെ അവസാന ഷെഡ്യൂള്‍ ആഫ്രിക്കയില്‍

എച്ച്‌ വിനോദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തല അജിത് ചിത്രംം’വലിമൈ’യുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് മൊറോക്കോയിലും മറ്റ് ആഫ്രിക്കന്‍ ലൊക്കേഷനുകളിലുമായി നടക്കും. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത് എത്തുന്നത്. വലിമൈ ഹിന്ദിയിലും പുറത്തിറങ്ങുമെന്നാണ് വിവരം. പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമായേക്കും വലിമൈ. അടുത്തിടെ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അജിതിന്റെ ക്ലീന്‍ ഷേവും കറുപ്പിച്ച മുടിയും കണ്ണടയുമായുള്ള ഒരു ലുക്കും താടിയില്ലാതെ നരച്ച ഒരു നേര്‍ത്ത മീശയുമായുള്ള ഗെറ്റപ്പ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.

Thala Ajith Kumar’s Valimai team will head to Morocco for last schedule. The H Vinod directorial have Huma Qureshi as the female lead, Prasanna as the antagonist.

Latest Other Language