നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം വടിവേലു തമിഴ് സിനിമാ ലോകത്തേക്ക് തിരികെയെത്തുകയാണ്. കോമഡിയനായി ഏറെ തിളങ്ങിനിന്ന വടിവേലുവിന് രാഷ്ട്രീയമായ കാരണങ്ങളാല്‍ അവസരങ്ങള്‍ കുറയുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ യെ പിന്തുണച്ച വടിവേലു ജയലളിതയുടെ അപ്രീതിക്ക് ഇരയായിരുന്നു.
വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രത്തിലൂടെയാണ് വടിവേലു തിരിച്ചെത്തുന്നത്. സാമന്ത, കാജോല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, എസ് ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജയ് 61 എന്ന താല്‍ക്കാലിക പേരിലാണ് ചിത്രം അറിയപ്പെടുന്നത്.
നേരത്തേ തെരിയിലും വടിവേലുവിനെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.
Tags:atlyvadiveluvijayvijay61