ധനുഷ് നായകനാകുന്ന പുതിയ ചിത്രം വട ചെന്നൈ ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലേ വലിയൊരു ഭാഗം ജയിലിലാണ്. കൂറ്റന്‍ ജയിലിന്റെ സെറ്റൊരുക്കുകയായിരുന്നു. ചിത്രത്തിന്റെ മറ്റ് പല ലൊക്കേഷനുകളും സെറ്റിട്ടാണ് തയാറാക്കിയത്. നേരത്തേ ജയില്‍ സെറ്റി മേക്കിംഗ് വിഡിയോ പുറത്തിറക്കിയ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുതിയ മേക്കിംഗ് വിഡിയോ അവതരിപ്പിച്ചിരിക്കുകയാണ്.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനിയുടെ പ്രധാന വേഷത്തിലുണ്ട്. ആന്‍ഡ്രിയയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ