നടി മഞ്ജു വാര്യരെ പരിഹസിക്കുന്ന ട്വീറ്റുമായി വീണ്ടും സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഒടിയന്‍ റിലീസിനു പിന്നാലെയുണ്ടായ വിവാദങ്ങളിലാണ് മഞ്ജുവിനെതിരേ ശ്രീകുമാര്‍ ആദ്യമായി രംഗത്തുവന്നിരുന്നത്. മഞ്ജു വാര്യരെ രണ്ടാം വരവില്‍ സഹായിച്ചതിന്റെ പേരിലാണ് താന്‍ പഴി കേള്‍ക്കുന്നതെന്നും മഞ്ജു ഇതിനെതിരേ പ്രതികരിക്കണമെന്നുമാണ് ഒടിയന് പിന്നാലെയെത്തിയ സൈബര്‍ വിവാദങ്ങളെ കുറിച്ച് ശ്രീകുമര്‍ പ്രതികരിച്ചത്. സിനിമയെ പിന്തുണയ്ക്കുന്ന തരത്തില്‍ മഞ്ജു പിന്നീടും സമീപനമെടുത്തപ്പോഴും വിവിധ ചാനലുകളില്‍ അഭിമുഖത്തിലൂടെ മഞ്ജുവിനെതിരേ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു ശ്രീകുമാര്‍. പലരേയും തന്റെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തി ആപത് ഘട്ടങ്ങളില്‍ മഞ്ജു വിട്ടുകളയുന്നു എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
Need this kind of support from superstars like you for the industry to thrive and grow. Superb
— shrikumar menon (@VA_Shrikumar) January 13, 2019
                  
                  മഞ്ജുവിന്റെ ഉറ്റസുഹൃത്തായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പ് വിഡിയോ ഷെയര്‍ ചെയ്ത് ആശംസകള്‍ അറിയിച്ച മഞ്ജുവാര്യരുടെ ട്വീറ്റിന് മറുപടിയായി ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ‘ ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെപ്പോലുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം, മഹത്തരം’.
                  പരസ്യത്തില്‍ അഭിനയച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയതെന്നും തനിക്ക് ലഭിക്കാനുള്ള 60 ലക്ഷം രൂപയ്ക്കായി ശ്രീകുമാറിന് മഞ്ജു വക്കീല്‍ നോട്ടിസ് അയച്ചിരുന്നുവെന്നും അതിനിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
