ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കരുതെന്ന് കരുതുന്ന ഭൂരിപക്ഷം സ്ത്രീകള്‍ക്കൊപ്പമാണ് താനെന്ന് ശ്രീകുമാര്‍ പറഞ്ഞത്.
‘എന്റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകാനുള്ള കരുത്താണ് എനിക്ക് ഈശ്വരന്‍. 28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍. സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല, ശബരിമലയില്‍ ഭക്തര്‍ പോകുന്നത്. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്’? . 10 സ്ത്രീകള്‍ ശബരിമലയില്‍ പോകണം എന്ന് പറയുമ്‌ബോള്‍ വേണ്ട എന്ന അഭിപ്രായക്കാരാണ് ബാക്കി ബഹുഭൂരിപക്ഷവും ഞാന്‍ അവര്‍ക്കൊപ്പമാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
Tags:VA Shrikumar