മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും ടൊവീനോയെയും മുഖ്യ വേഷങ്ങളില്‍ അവതരിപ്പിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഫണ്‍ അഡ്വെഞ്ചര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ രചന ഉണ്ണി ആര്‍ നിര്‍വഹിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് മറ്റു പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ െൈവകുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ടോവിനോയോട് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് ചോദിച്ചിരുന്നു. ഏറെ രസകരമായ തിരക്കഥയാണതെന്നും തിരക്കഥയിലെ ജോലികള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂവെന്നുമാണ് ടോവിനോ പറഞ്ഞത്. തിരക്കഥ പൂര്‍ത്തിയായാല്‍ മറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. പ്രേക്ഷകരെ പോലെ ചിത്രം യാഥാര്‍ത്ഥ്യമാകുന്നതിനായി താനും കാത്തിരിക്കുകയാണെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.
ഇഫോര്‍ എന്റര്‍ടൈമന്റ്‌സിന് വേണ്ടി മുകേഷ് ആര്‍ മേത്ത, സി.വി സാരഥി, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് . എഴുപത്തിയഞ്ച് ശതമാനവും വിദേശത്താകും സിനിമയുടെ ചിത്രീകരണം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ