Select your Top Menu from wp menus

മമ്മൂട്ടി- ടോവിനോ ചിത്രം കൂടുതല്‍ വിവരങ്ങള്‍

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തത്. മുമ്പ് ഷാജിപാടൂര്‍ സംവിധാനം ചെയ്ത ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജന്‍ വേഷത്തിന് ടോവിനോയെ സമീപിച്ചിരുന്നു എങ്കിലും ഡേറ്റ് പ്രശ്നം മൂലം ഇത് സാധ്യമായില്ല. ഇരു താരങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു ചിത്രത്തിനായി സംവിധായകന്‍ ബേസില്‍ ജോസഫും ശ്രമിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പക്ഷേ രതീന ഷര്‍ഷാദ് എന്ന പുതുമുഖ സംവിധായകയുടെ ചിത്രവുമായി ബന്ധപ്പെട്ടാണ്.

മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് നേരത്തേ തന്നെ രതീന പ്രഖ്യാപിച്ചിരുന്നു. മറ്റ് കഥാപാത്രങ്ങള്‍ക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. ടോവിനോയെ ഒരു പ്രധാന വേഷത്തിനായി പരിഗണിക്കുന്നുണ്ട് എങ്കിലും അന്തിമ തീരുമാനമായിട്ടില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്.

ഗിരീഷ് ഗംഗാധരന്‍ ക്യാമറയും ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കും. എഡിറ്റിംഗ് ദീപു ജോസഫ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. അടുത്ത വര്‍ഷത്തോടെയായിരിക്കും നിലവിലെ സാഹചര്യത്തില്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. മുന്‍പ് നിരവധി ചിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രതീന. ‘ഉയരെ’ എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറുമായിരുന്നു അവര്‍.

Mammootty to be directed by a lady director Ratheena Sharshad. Tovino Thomas is likely to be part of the cast.

Previous : ദുല്‍ഖറിന്‍റെ പൊലീസ് ചിത്രത്തിലേക്ക് സഹ സംവിധായകരെ വേണം

Related posts