ചെമ്പന്‍ വിനോദും , ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മാസ്‌ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ ടോവിനോ തോമസാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചത്.
മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്ന ടാഗ്‌ലൈനോടു കൂടിയ ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. സലിം കുമാറും, വിജയ രാഘവനും വ്യത്യസ്ത ഗെറ്റപ്പുകളില്‍ പോസ്റ്ററിലുണ്ട്. സലിം കുമാര്‍ ചെഗുവേര ലുക്കിലാണ്. മാമുക്കോയ, പ്രിയങ്കാ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Tags:chemban vinodMaskShine tom CheckoSunil Haneef