തന്റെ പേരില്‍ നാല് കേസുകളുണ്ടെന്നും താന്‍ നാല് കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും നടന്‍ ഉണ്ണിമുകുന്ദന്‍. റെഡ് എഫ്എമ്മിലെ ഒരു പരിപാടിക്കിടെയാണ് ഉണ്ണി തനിക്കെതിരായ കേസുകളെ കുറിച്ച് സംസാരിച്ചത്. സിനിമയെ കുറിച്ച് സംസാരിക്കാനെത്തിയ വനിതാ തിരക്കഥാകൃത്തിനോട് അപമര്യാദയായി പെരുമാറി എന്ന കേസിനെ കുറിച്ചും പ്രമുഖമാധ്യമം നല്‍കിയ കേസിനെ കുറിച്ചും താരം പരാമര്‍ശിക്കുന്നുണ്ട്. മാസ്റ്റര്‍ പീസ് വിജയാഘോഷം കവര്‍ ചെയ്യാന്‍ സിനിമാ സെറ്റിലെത്തി ഉണ്ണിക്കെതിരായ പരാതിയെ കുറിച്ച് ചോദിക്കുകയും തുടര്‍ന്ന് ലേഖകനുമായുണ്ടായ സംഘര്‍ഷത്തെച്ചൊല്ലി മാതൃഭൂമിയാണ് ഉണ്ണിക്കെതിരേ കേസ് കൊടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഇരയെ തകര്‍ക്കുന്ന രീതിയില്‍ മാതൃഭൂമി പെരുമാറിയെന്നും ആക്ഷേപമുണ്ട്. എല്ലാ കേസുകളിലും താന്‍ നിരപരാധിയാണെന്നാണ് താരം പറയുന്നത്.
Tags:unni mukundan