Silma

ഇനി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യില്ലെന്ന് ഉണ്ണി മുകുന്ദന്‍, കാരണം ഷെറി

Unni Mukundan

സമൂഹ മാധ്യമങ്ങളില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് താന്‍ അവസാനിപ്പിക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ചിലര്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡേറ്റിംഗ് സൈറ്റുകളില്‍ വ്യാജ എക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് താരം പറയുന്നു. ഒരു ഡേറ്റിംഗ് സൈറ്റില്‍ ഷെറി എന്നൊരു പ്രൊഫൈല്‍ നാമത്തില്‍ തന്റെ ചിത്രത്തോടു കൂടിയുള്ള എക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും നല്‍കി ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഷെറി, 25 വയസ്, ഇന്ത്യന്‍, പുരുഷന്‍ എന്നെല്ലാം വിവരങ്ങള്‍ നല്‍കിയ പ്രൊഫൈലില്‍ ഹ്രസ്വ,ദീര്‍ഘകാലത്തേക്കുള്ള പ്രണയ ബന്ധങ്ങളും സൗഹൃദങ്ങളും തേടുന്നുവെന്നും കുറിച്ചിട്ടുണ്ട്. താനുമായി യാതൊരു തരത്തിലും ചേരാത്ത പ്രൊഫൈല്‍ ആണിതെന്നും ഇത് കണ്ട് ഏറെ ചിരിച്ചെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഇപ്പോള്‍ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് താരം ഉള്ളത്. ഏറെ പ്രതീക്ഷയാണ് ഉണ്ണി മുകുന്ദന് ചിത്രത്തിലുള്ളത്.

Unni Mukundan stopped posting selfies in social media platforms. Some of his selfies used by others as profile pic in dating platforms.