ഇന്നലെ പൊതു പണിമുടക്ക് ദിനം ഉണ്ണി മുകുന്ദന്‍ ചെലവഴിച്ചത് തന്റെ ആദ്യ മെട്രോ യാത്രയ്ക്ക്. ഇതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിട്ടുണ്ട്. തല മൊട്ടയടിച്ച് പുതിയ ലുക്കിലാണ് താരമുള്ളത്. എന്നാല്‍ ഇത് ഏതെങ്കിലും ചിത്രത്തിനുള്ള മുന്നൊരുക്കമാണോ എന്ന് വ്യക്തമല്ല. അതിനിടെ തന്റെ പുതിയ ഫിറ്റ്‌നസ് ലക്ഷ്യങ്ങളും ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദിവസവും രാവിലെ നീറ്റ് നടക്കാനിറങ്ങുകയാണ് താരം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തന്റെ മോണിംഗ് വാക്ക് ലൈവ് ചെയ്ത് തനിക്കൊപ്പം ഈ വര്‍ക്കൗട്ട് പ്ലാനില്‍ ചേരാന്‍ ആരാധകരെയും അദ്ദേഹം ക്ഷണിക്കുന്നുണ്ട്.
Tags:unni mukundan