നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്നു പുതിയ ചിത്രമാണ് അണ്‍ലോക്ക്. ചെമ്പന്‍ വിനോദും മമ്ത മോഹന്‍ദാസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഡബ്ബിള്‍സ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള സോഹന്‍ സീനുലാല്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്.
'Unlock' movie first look poster. Best wishes to Sohan and the entire team
Posted by Mammootty on Sunday, 22 November 2020
മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. എറണാകുളത്താണ് ഷൂട്ടിംഗ് നടക്കുന്നത് ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ് , ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.
Mamtha Mohandas and Chemban Vinod Jose essaying lead roles in Chemban Vinod Jose directorial ‘Unlock’. The Sohan Seenulal directorial has Sreenath Bhasi in lead role.