മോളിവുഡിനെ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയ മമ്മൂട്ടി ചിത്രം ഉണ്ട ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ താരതമ്യേന ചുരുങ്ങിയ ബജറ്റില്‍ ഒരുക്കിയ ചിത്രം വന്‍ പ്രൊമോഷനുകളോ ഫാന്‍സ് ഷോകളോ ഒന്നുമില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. ഇന്നു മുതല്‍ ഏഷ്യാപസഫിക് സെന്ററുകളിലും യുഎസിലും ചിത്രമെത്തുകയാണ്. മികച്ച അഭിപ്രായത്തോടെ വിദേശ സെന്ററുകളില്‍ എത്തുന്നത് ചിത്രത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
എട്ടു കോടിയോളം രൂപയുടെ ബജറ്റില്‍ ഒരുക്കിയ ഉണ്ട സാറ്റ്‌ലൈറ്റ് തുക കൂടി പരിഗണിക്കുമ്പോള്‍ ഇതിനകം നിര്‍മാതാക്കള്‍ക്ക് ലാഭം നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണികണ്ഠനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കൃത്യമായ രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളുള്ള ഉണ്ടയിലെ 80 ശതമാനവും നടന്ന സംഭവങ്ങളാണ്.
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയനായ ഖാലിദ് വ്യത്യസ്തമായ പരിചരണ രീതിയാണ് രണ്ടാം ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാതാവ്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.
Unda is releasing in Asia Pacefic and US today. This Khalid Rahman directorial is continuing its good run in Indian centers. Here is the GCC theater list.