ഇന്നലെ വലിയ പ്രചാരണങ്ങളും കോലാഹലങ്ങളുമല്ലാതെയാണ് മമ്മൂട്ടി ചിത്രം അങ്കിള്‍ തിയറ്ററുകളിലെത്തിയത്. എന്നാല്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയതോടെ വൈകിട്ടോടെ മിക്ക സെന്ററുകളിലും ഹൗസ് ഫുള്‍ ഷോകള്‍ നേടാന്‍ ചിത്രത്തിനായി. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ട്രെയ്‌ലറിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയിരുന്നു. റിലീസിന്റെ തലേ ദിവസമാണ് ചിത്രത്തിനായി മെഗാസ്റ്റാര്‍ ആലപിച്ച ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബിജിബാല്‍ ഈണമിട്ട ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
Tags:bijibalgireesh damodarjoy mathewmammoottyuncle