തെന്നിന്ത്യയിലെ ഹിറ്റ് സംവിധായകന്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത സംഗീത വീഡിയോയില്‍ മുഖ്യ വേഷത്തിലെത്തുന്നത് ടോവിനോ തോമസും തമിഴിലെ ശ്രദ്ധേയയായ അവതാരക ദിവ്യദര്‍ശിനിയും. ഉള്ളറിവ് എന്നു പേരിട്ട ഗാനം പുറത്തിറങ്ങി.
യുവ സംഗീതജ്ഞരെയും ആല്‍ബങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിന് ഗൗതം മേനോന്‍ ആരംഭിച്ച ഒന്‍ട്രാക എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ആല്‍ബം നിര്‍മിക്കുന്നത്.
വാലന്റൈന്‍സ് ദിന സ്‌പെഷ്യലായി സൂര്യയാണ് ഈ പ്രണയഗാനം ഇന്റര്‍നെറ്റില്‍ അവതരിപ്പിച്ചത്. നേരത്തേ ധ്രുവനച്ചത്തിരം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസത്തിനു ശേഷം ആദ്യമായാണ് സൂര്യയും ഗൗതം മേനോനും ഒരു സംരംഭത്തിനായി ഒന്നിക്കുന്നത്. കാര്‍ത്തിക് സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയത് മാധന്‍ കാര്‍കിയാണ്.
Tags:gautham menontovino thomasullariv