ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ പ്രിഥ്വിരാജ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. മുരളീഗോപി തിരക്കഥ രചിച്ച ചിത്രത്തില്‍ ഏറെ വ്യത്യസ്ത വേഷമാണ് താരത്തിന്. ഈ കഥാപാത്രം ഷൂട്ടിംഗിനു ശേഷവും തന്റെ മനസില്‍ നിലനില്‍ക്കുന്നതായും അസ് ലന്‍ മുഹമ്മദിന്റെ ഓരോ ചലനങ്ങളും ഓര്‍മയുണ്ടെന്നും പ്രിഥ്വി പറയുന്നു. ചിത്രത്തിലെ കാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു താരം.
‘അള്ളാഹുവിന്റെ മുന്നില്‍ മാത്രം… കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും… വെട്ടാത്ത ഇമ. അസ്‌ലന്‍. അസ്‌ലന്‍ മുഹമ്മദ്’ എന്നിങ്ങനെയാണ് താരം തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, മുരളീഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
Tags:jiyen krishnakumarmuraligopiPrithvirajtiyan