New Updates
  • അന്ന ബെന്നും റോഷനും, കപ്പേളയുടെ ട്രെയ്‌ലര്‍

  • ട്രാന്‍സ് ബുക്കിംഗ് തുടങ്ങി, ട്രെയ്‌ലര്‍ കാണാം

  • വിവാഹ മോചനത്തിന് കാരണം ധനുഷ് അല്ല, മറ്റൊരു വിവാഹം ഉണ്ടാകും: അമല പോള്‍

  • കണ്ണും കണ്ണും കൊള്ളയടിത്താല്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

  • നവ്യ നായര്‍ ഫസ്റ്റോ, സെക്കന്റോ? വേറിട്ട ചോദ്യത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ച് താരം

  • ഇന്ദ്രന്‍സിന്റെ കരുത്തുറ്റ പ്രകടനവുമായി വെയില്‍ മരങ്ങള്‍, ട്രെയ്‌ലര്‍ കാണാം

  • ആരാധ്യമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ ചിന്തിച്ച് മാത്രം വിശ്വസിക്കുക; രജിതിന്റെ വാദങ്ങള്‍ക്കെതിരേ സാബുമോന്‍

  • ഷെയ്‌നിന്റെ വിലക്ക് നീക്കും, നിലപാട് മയപ്പെടുത്തി നിര്‍മാതാക്കള്‍

  • ശിവ കാര്‍ത്തികേയന്റെ അയലാന്‍, ഫസ്റ്റ് ലുക്ക് കാണാം

  • (ബേബി) നയന്‍താര ചക്രവര്‍ത്തിയുടെ ഫോട്ടോഷൂട്ട് വിഡിയോ

ശ്രീകുമാര്‍ മേനോന് ഫാന്‍സിന്റെ പൊങ്കാല, രണ്ടാമൂഴത്തില്‍ തൊട്ടാല്‍ കൈയൊടിക്കും

വന്‍മുതല്‍ മുടക്കിലും പ്രചാരണത്തിലും തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത് നിരാശ. സംവിധായകന്റെ അമിതമായ പ്രചാരണവും തള്ളും ചിത്രത്തെകുറിച്ച് സൃഷ്ടിച്ച പ്രതീതിയുമായി തിയറ്ററില്‍ ചെന്നാല്‍ കടുത്ത നിരാശയാകും ഫലമെന്നാണ് ആരാധകര്‍ പറയുന്നത്. കണ്ടിരിക്കാവുന്ന ക്ലാസ് ചിത്രമാണെന്നും ബാഹുബലിയും ഓസ്‌കാറുമെല്ലാം ചേര്‍ത്ത് വി എ ശ്രീകുമാര്‍ നടത്തിയ പ്രചാരണമാണ് ഇത്രയും ഡീഗ്രേഡിംഗിന് വഴിവെക്കുന്നതെന്നും ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ പോലും അത്രയ്ക്ക് ആവേശകരമായി തിയറ്ററില്‍ അനുഭവപ്പെടുന്നില്ല.



ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകരും കൂടെച്ചേര്‍ന്ന് മമ്മൂട്ടി ആരാധകരും വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പേജില്‍ പോയി തങ്ങളുടെ രോഷവും നിരാശയും പങ്കുവെക്കുന്നുണ്ട്. ശ്രീകുമാറില്‍ നിന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ വാങ്ങിക്കാന്‍ എംടി കേസ് നല്‍കിയത് എന്തിനെന്ന് വ്യക്തമായെന്നും രണ്ടാമൂഴത്തില്‍ തൊട്ടാല്‍ മലയാളികള്‍ കൈയൊടിക്കുമെന്നും വരെ ചിലര്‍ പറയുന്നു.



Related posts