ഒരിടവേളയ്ക്കു ശേഷം സിമ്രാന്‍ നായികയായി തിരിച്ചുവരവ് നടത്തിയ ചിത്രമാണ് പേട്ട. ത്രിഷയായിരുന്നു ഈ രജനി കാന്ത് ചിത്രത്തിലെ മറ്റൊരു നായിക. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളായിരുന്നു ഇവര്‍ ചെയ്തിരുന്നത് എന്നതിനാല്‍ ത്രിഷയും സിമ്രാനും ഒന്നിച്ചുള്ള രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഒരു ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തുകയാണ്. സഹോദരങ്ങളായാണ് ഇവര്‍ അഭിനയിക്കുന്നത്.
സുമന്ത് രാധാകൃഷ്ണന്‍ ഒരുക്കുന്ന ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ വരുന്നതാണ്. വെള്ളത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രീകരണമാണ് വേണ്ടതെന്ന് സംവിധായകന്‍ പറയുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങും. കേരളത്തിലും ഏതാനും രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. ത്രിഷ അരങ്ങേറ്റ ചിത്രമായ ജോഡിയില്‍ സിമ്രാന്റെ സുഹൃത്തായി വേഷമിട്ടിരുന്നു. പിന്നീടാണ് മുന്‍നിര നായികയായത്. സിമ്രാനാകട്ടെ വിവാഹത്തോടെ പതിയെ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്തു.