പുല്‍വാരയിലെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ധീര ജവാന്‍മാര്‍ക്ക് മരക്കാര്‍- അറബിക്കടലിന്റെ സെറ്റില്‍ ആദരമര്‍പ്പിച്ചു. ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ നല്‍കിയത്. ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
Paying tribute to our martyred soldiers at the sets of Marakkar#PulwamaTerroristAttack pic.twitter.com/eGqRHd5gZq
— Mohanlal (@Mohanlal) February 16, 2019
ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ സാമൂതിരിയുടെ നാവികാ സേനാ തലവന്റെ ചരിത്രകഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിനു പുറമേ പ്രഭു, ഫാസില്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.