ഷെയ്ന്‍ നിഗം മുഖ്യ വേഷത്തിലെത്തുന്ന ‘വെയില്‍’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച ചിത്രം ശരത് മേനോനാണ് സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത്. 28ന് ചിത്രം തിയറ്ററുകളിലെത്തും.
ഷെയ്‍നിന്‍റെ ഡേറ്റ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൂട്ടിംഗ് ആദ്യ ഘട്ടത്തില്‍ തന്നെ ഏറെ നീണ്ടു പോയിരുന്നു. പിന്നീട് ഷെയ്നിന് നിര്‍മാതാക്കളുടെ വിലക്കുവരുന്നതു വരെയുള്ള പ്രശ്നങ്ങളുടെ തുടക്കം ഈ സിനിമയുടെ സെറ്റില്‍ നിന്നായിരുന്നു. ഷെയ്‌നിന്റെ വിലക്കു നീക്കി ഷൂട്ടിംഗ് ആരംഭിച്ചതിനു പിന്നാലെയാണ് കൊറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. ഷാസ് മുഹമ്മദ് ക്യാമറയും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിച്ചു. തമിഴിലെ ഗായകനായ പ്രദീപ് കുമാറാണ് വെയിലിന് സംഗീതം നല്‍കിയത്.
ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശരത് മേനോന്‍. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരത് തന്നെയാണ് വെയിലിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Here is the trailer for Shane Nigam starter Veyil. Debutant Sarath Menon directed the movie. The trailer will be out tomorrow.