നടന്‍ അജുവര്‍ഗീസ് തിരക്കഥാ രചനയില്‍ പങ്കാളിയായ ‘സാജന്‍ ബേക്കറി സിന്‍സ് 1962’ റിലീസിന് തയാറെടുക്കുകയാണ്. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അരുണ്‍ ചന്തുവുമായും സച്ചിന്‍ ആര്‍ ചന്ദ്രനുമായും ചേര്‍ന്നാണ് അജു തിരക്കഥ ഒരുക്കിയത്. അരുണ്‍ ചന്തു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നതും അജുവാണ്. ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രമണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ഫെബ്രുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.
ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ക്കൊപ്പം ഒരുപാട് പുതിയ കലാകാരന്മാരും അണിനിരക്കുന്നു. എഡിറ്റിംഗ് അരവിന്ദ് മന്മഥന്‍, സംഗീതം പ്രശാന്ത് പിള്ള നേരത്തേ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍റെ അസോസിയേറ്റായും അജു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി നിര്‍മിച്ച ലൗ ആക്ഷന്‍ ഡ്രാമയുടെ വിജയത്തിന് പിന്നാലെയാണ് അജു തിരക്കഥ രചനയിലേക്ക് കടന്നത്.
Here is the trailer for’Sajan Bakery Since 1962′ co-scripted by Actor Aju Varghese. Aju himself playing the lead role. Arun Chandu directing the movie.