Select your Top Menu from wp menus
New Updates

ഗോകുല്‍ സുരേഷും ധ്യാനും ഒന്നിക്കുന്ന സായാഹ്‍ന വാര്‍ത്തകള്‍, ട്രെയ്‍ലര്‍ കാണാം

താര പുത്രന്‍മാരായ ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന സായാഹ്ന വാര്‍ത്തകളുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ ചന്തു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നവാഗതനായ സച്ചിനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തോളം ആയെങ്കിലും ഇപ്പോള്‍ മാത്രമാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്.

ഒരു സിനിമാ താരത്തിന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ശരണ്യ ശര്‍മ നായികയായി എത്തുന്നു. അജു വര്‍ഗീസ്, വിനയ് ഗോവിന്ദന്‍ എന്നിവരും സായാഹ്ന വാര്‍ത്തകളിലുണ്ട്. പ്രശാന്ത് സംഗീതം നിര്‍വഹിക്കുന്നു. ഡി14 എന്റര്‍ടെയ്ന്‍മെന്‍റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Here is the trailer for the movie Sayahna Vaarthakal Aka Sayanna Vaarthakal. The movie directed by Arun Chandu has Gokul Suresh and Dhyan Sreenivasan in lead roles.

Previous : എസ്‍തറിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ
Next : ഫഹദ്- ദിലീഷ് ചിത്രം ‘ജോജി’ ഉടന്‍ തുടങ്ങും

Related posts