സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്‍റണി. കൊറോണ മൂലം റിലീസ് നീണ്ടുപോയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗരി കിഷാന്‍ നായികാ വേഷത്തിലെത്തുന്നു. തുഷാര്‍ എസ് ആണ് ‘ അനുഗ്രഹീതന്‍ ആന്റണി’ നിര്‍മിക്കുന്നത്.
ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് നവീന്‍ ടി മണിലാലാണ്. അരുണ്‍ മുരളീധരന്‍ സംഗീതവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെല്‍വകുമാര്‍ എസ് ക്യാമറ കൈകാര്യം ചെയ്തു.
Here is the trailer for Sunny Wayne starer Anugraheethan Antony. Gouri G Kishan playing the female lead in this Prince Joy directorial.