മലയാളി താരം പ്രിയാ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവ്’ ഉടന്‍ പുറത്തിറങ്ങിയേക്കും. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. മലയാളത്തില്‍ ‘ഒരു അഡാറ് ലവ്വ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രിയ ചിത്രം റിലീസ് ചെയ്യും മുമ്പ് തന്നെ ബോളിവുഡ് ചിത്രത്തിലേക്ക് എത്തിയിരുന്നു. അഡാറ് ലവ്വിന്റെ ടീസറുകളും പാട്ടുകളും നല്‍കിയ ആഗോള പ്രശസ്തിയാണ് ഇതിന് വഴിതുറന്നത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഏറെയും ബോളിവുഡില്‍ നിന്നു തന്നെയുള്ളവരാണ്. ചിത്രം മലയാളത്തിലും എത്തുന്നുവെന്നാണ് സൂചന. പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച സിനിമയില്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫോര്‍ മ്യൂസികാണ് സംഗീതം നല്‍കുന്നത്. മലയാളിയായ സീനു സിദ്ധാര്‍ത്ഥ് ക്യാമറ ചലിപ്പിക്കുന്നു. നേരത്തേ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു സിനിമാ താരം ആയി തന്നെയാണ് പ്രിയ ഈ ചിത്രത്തില്‍ എത്തുന്നത്.
Here is the trailer for Priya Warrier’s Bollywood debut film ‘Sreedevi Bangalow’. The Prasanth Manpully directorial has Arbaz Khan as male lead.