അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ശ്രദ്ധേയയായ പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ലൂഡോ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നേരത്തേ ഏപ്രിലില്‍ തിയറ്റര്‍ റിലീസ് നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ ഒടിടി റിലീസിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിഷേക് ബച്ചനും ആദിത്യ റോയ് കപൂറുമാണ് നായകന്‍മാര്‍. ഏറെ സവിശേഷമായ കഥാപാത്രമാണ് പേളിക്കുള്ളത്.
ഡാര്‍ക്ക് ഹ്യൂമര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പങ്കജ് ത്രിപതി. രാജ് കുമാര്‍ റാവു, സാനിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത്ത് എന്നിവരാണ് മറ്റുതാരങ്ങള്‍. ഭൂഷണ്‍ കുമാറും ദിവ്യ ഖോശ്ല കുമാര്‍, ടനി സോമരിറ്റ ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം അനുരാഗ് ബസുവും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടന്നതായാണ് വിവരം.
Pearley Maney’s debut Bollywood movie may have a direct OTT release. The Anurag Basu directorial has Abhishek Bachan and Adithya Roy Kapoor in lead roles. Here is the trailer.