ആദി സംവിധാനം ചെയ്ത പന്ത് തിയറ്ററുകളിലെത്തുകയാണ്. പ്രധാന വേഷങ്ങളില്‍ പുതുമുഖങ്ങളും ബാലതാരങ്ങളും എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകന്റെ മകളാണ് അബേനി.
വിനീത്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍ , ജയകൃഷ്ണന്‍, കിരണ്‍, പ്രസാദ് കണ്ണന്‍, മുന്ന അഞ്ജലി, സ്‌നേഹ, നിലമ്പൂര്‍ ഐഷാ, ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ്. അപ്പോജി ഫിലിംസിന്റെ ബാനറില്‍, ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇഷാന്‍ ദേവ് സംഗീതം നല്‍കിയിരിക്കുന്നു.
Tags:aadhiPanthu