മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘അഞ്ചാം പാതിര’ ജനുവരി 10ന് തിയറ്ററുകളില്‍ എത്തുകയാണ്. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി മിഥുന്‍ തന്നെയാണ് രചന നിര്‍വഹിച്ചത്. ഉണ്ണിമായയാണ് മറ്റൊരു മുഖ്യ വേഷത്തില്‍. ഷറഫുദ്ദിന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് വിവേക് കൃഷ്ണ. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ക്രൈം ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ചാക്കോച്ചന് എന്നാണ് സൂചന. ജയസൂര്യയെ നായകനാക്കി ടര്‍ബോ പീറ്റര്‍, ആട് 3, മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 എന്നീ ചിത്രങ്ങളും മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Midhun Manuel Thomas’s ‘Ancham Pathira’ releasing on Jan 10. Ashiq Usman Bankrolling.Kunchacko Boban, Unnimaya. Sreenath Bhasi, Sharafudheen in lead roles.