മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ആക്ഷന്‍ കിംഗ് അര്‍ജുനും മുഖ്യ വേഷങ്ങളിലെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളത്തില്‍ ഏറെ ഹിറ്റായി മാറിയ ക്യൂന്‍ എന്ന ചിത്രത്തിന്‍റെ റീമേക്ക് ആണിത് എന്നു വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്.
തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും. ബിഗ് ബോസ് താരം ലോസ്‍ലിയ, സതീഷ്, ശക്തിവേൽ മുരുകൻ, എം.എസ്. ഭാസ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരതേതേ വിവിധ ചിത്രങ്ങളില്‍ അതിഥി താരമായി ഹര്‍ഭജന്‍ എത്തിയിട്ടുണ്ട് എങ്കിലും മുഴുനീള കഥാപാത്രമാകുന്നത് ആദ്യമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സന്താനം ചിത്രം ഡിക്കിലൂണയിലും ഹര്‍ഭജന്‍ അതിഥി വേഷത്തില്‍ എത്തുന്നു.
Harbhajan Singh and Arjun essaying the lead roles in Tamil movie Friendship. Here is the trailer.