ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഇരുൾ’ നെറ്റ്ഫ്ലിക്സ് ഒറിജിനലായി ഏപ്രിൽ 2ന് പുറത്തിറങ്ങുന്നു. സ്ത്രീകളെ ലക്ഷ്യംവെക്കുന്ന ഒരു സീരിയൽ കില്ലറുമായി ബന്ധപ്പെട്ട പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ഒടിടി റിലീസ് ലക്ഷ്യം വെച്ചുതന്നെയാണ് ഒരുക്കിയത് എന്നാണ് സൂചന. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറക്കിക്കൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് നിർമ്മിച്ചത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ. ഷമീർ മുഹമ്മദാണ് എഡിറ്റർ.
Here is the trailer for Fahadh Faasil’s new OTT release ‘Irul’. The Naseef Yousaf Issudheen directorial has Soubin Shahir and Darshana Rajendran in pivotal roles. Starts streaming from April 2 on Netflix.