ഫഹദിന്‍റെ ‘മാലിക്’, ട്രെയിലര്‍ കാണാം
മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മാലിക്’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 15ന് റിലീസ് ചെയ്യുന്ന വന്‍ മുതല്‍ മുടക്കിലാണ് ഒരുക്കിയത്. 23 കോടി രൂപ ചിത്രത്തിന് നല്‍കാന്‍ ആമസോണ്‍ തയാറായിട്ടുണ്ടെന്നാണ് വിവരം. ഡിജിറ്റല്‍ റൈറ്റ്സ് കൂടി കിട്ടുമ്പോള്‍ ചിത്രം ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
25 കോടിയിലേറേ മുതല്‍ മുടക്കിയ ചിത്രത്തിന്‍റെ റിലീസ് കൊറോണ പ്രതിസന്ധി മൂലം ഒരു വര്‍ഷത്തിലേറേ മുടങ്ങിയ സാഹചര്യത്തിലാണ് നേരിട്ട് ഒടിടി റിലീസിന് എത്തുന്നത്.
സെന്‍സറിംഗ് പൂര്‍ത്തിയായതിനു പിന്നാലെ ഈദ് റിലീസായി തിയറ്ററുകളില്‍ തന്നെ ചിത്രം എത്തിക്കുന്നതിന് അണിയറ പ്രവര്‍ത്തകര്‍ അവസാനമായി ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും രണ്ടാം തരംഗം ശക്തമായി തിയറ്ററുകള്‍ അടക്കുകയായിരുന്നു.
ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക്ക് ഒരുക്കിയത്. 1960 മുതല്‍ 2018 വരെയുള്ള കാലഘട്ടം ചിത്രത്തിലുണ്ട്. സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ 20 മുതല്‍ 57 വയസുവരെയുള്ള കാലയളവാണ് ഫഹദ് അവതരിപ്പിക്കുന്നത്. നാലു ഘട്ടങ്ങളെയാണ് ഫഹദ് അവതരിപ്പിക്കുക. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനാല്‍ ഏറെ പ്രസക്തമായതിനാല്‍ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സംവിധായകന്‍ പറയുന്നു.
നിമിഷ സജയനാണ് നായികാ വേഷത്തില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ടും ദിനേഷ് പ്രഭാകറും പ്രധാന വേഷങ്ങളിലുണ്ട്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, അപ്പനി ശരത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാകും മാലിക്ക് . ടേക്ക് ഓഫിന്‍റെ കലാസംവിധാനത്തിന് നാഷണല്‍ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിച്ചു. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യും . സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.
Here is the trailer for Fahadh Faasil starrer Malik. The movie directed by Mahesh Narayanan will be streaming via Amazon Prime from July 15th.