പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് അമിത് ചക്കാലക്കലിനെ നായകനാക്കി, മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച് എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിബൂട്ടി. ഫ്രഞ്ച് ഉള്‍പ്പടെ വിവിധ ഭാഷകളില്‍ റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ, ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു.
തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, തോമസ് പി.മാത്യു, ആർട്ട് സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ് രാംദാസ് മാത്തൂർ, സ്റ്റണ്ട്സ് വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ് സനൂപ് ഇ.സി,ഡിജിറ്റൽ മാർക്കറ്റിംഗ് എം. ആർ. പ്രൊഫഷണൽ.
Here is the trailer for Amith Chakkalakal starrer Djibouti. The SJ Sinu directorial will have a release date soon.