ടോവിനോയുടെ ‘നാരദന്‍’ മാര്‍ച്ച് 3ന്

ടോവിനോയുടെ ‘നാരദന്‍’ മാര്‍ച്ച് 3ന്

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസും അന്ന ബെന്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘നാരദന്‍’ മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 27ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ ചിത്രം ‘നീലവെളിച്ചം’ ആഷിഖ് പ്രഖ്യാപിച്ചിരുന്നു.

Tovino Thomas starrer ‘Naradan’ will have a theater release on March 3rd. The Ashique Abu directorial has Anna Ben as the female lead.

Latest Upcoming