ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസും അന്ന ബെന്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘നാരദന്‍’ ജനുവരി 21ന് തിയറ്ററുകളിലെത്തും. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ ചിത്രം ‘നീലവെളിച്ചം’ ആഷിഖ് പ്രഖ്യാപിച്ചിരുന്നു.
Tovino Thomas joins Anna Ben in Ashique Abu directorial ‘Naradan’. Eyeing Jan 21 release.