മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി ഭാഷാ അതിരുകള്‍ ഭേദിച്ച് മികച്ച സ്വീകാര്യതയാണ് നേടുന്നത്. ടോവിനോ തോമസ് അവതരിപ്പിച്ച നാടന്‍ സൂപ്പര്‍ ഹീറോയിലൂടെ ഇന്ത്യന്‍ സിനിമ ഏറെക്കാലമായി കൊതിച്ച ഒരു കഥാപാത്ര സൃഷ്ടിയാണ് സംഭവിച്ചിരിക്കുന്നതെന്ന് നിരൂപകരും പ്രേക്ഷകരുെ പറയുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് നിര്‍മാതാവ് സോഫിയ പോളും വ്യക്തമാക്കിയിട്ടുണ്ട്. അതിനു പിന്നാലെ ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
View this post on Instagram
‘പറക്കല്‍ പാഠങ്ങള്‍ 101, പുതിയ ദൌത്യത്തിനായി മുരളി പുതിയ അടവുകള്‍ പഠിക്കുന്നു’ എന്ന ക്യാപ്ഷനുമായാണ് ടോവിനോ വിഡിയോ പങ്കുവെച്ചത്. പുഷ്അപ് ചെയ്യവേ ചാടിയുയര്‍ന്ന് ഒരു സൂപ്പര്‍ഹീറോ പറക്കല്‍ സ്റ്റൈലില്‍ ആക്ഷന്‍ നല്‍കുകയാണ് താരം. മലയാളത്തില്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിനും ശരീരം മെരുക്കി എടുക്കുന്നതിനും ഏറെ ശ്രദ്ധ നല്‍കുന്ന താരമാണ് ടോവിനോ. എന്തായാലും താരത്തിന്‍റെ പുതിയ വിഡിയോ ഓണ്‍ലൈന്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.
Tovino Thomas learning new moves for Minnal Murali 2. Check out the new workout video from Tovino’s Instagram account.