മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും വേഗത്തില്‍ താരമൂല്യം വര്‍ധിപ്പിക്കുകയാണ് ടോവിനോ തോമസ്. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ നാളെ റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ടോവിനോക്കുള്ളത്. സിനിമകളുടെ ഇടവേളകളില്‍ യാത്ര പോകാനും മികച്ച ലൊക്കേഷനുകളിലെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കാനുമെല്ലാം താരം എപ്പോഴും തയാറാകാറുണ്ട്. ഇപ്പോള്‍ സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ടോവിനോ. ഇതിനിടെ തന്റെ ഒരു സ്വിമ്മിംഗ് പൂള്‍ വിഡിയോ ടോവിനോ പങ്കുവെച്ചിരിക്കുകയാണ്.
View this post on InstagramBliss 😊!!