നാരദന് യു/എ, റിലീസ് മാറ്റിവെച്ചു

നാരദന് യു/എ, റിലീസ് മാറ്റിവെച്ചു

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസും അന്ന ബെന്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘നാരദന്‍’റിലീസ് ചെയ്യുന്നത് മാറ്റിവെച്ചു. ജനുവരി 27ന് തിയറ്ററുകളിലെത്തുകമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിയിരിക്കുന്നത്. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്നലെ പൂര്‍ത്തിയായിട്ടുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്.

ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ ചിത്രം ‘നീലവെളിച്ചം’ ആഷിഖ് പ്രഖ്യാപിച്ചിരുന്നു.

Tovino Thomas starrer Naradan’s release postponed. The Ashique Abu directorial was censored with U/A.

Latest Upcoming