ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ‘മിന്നല്‍ മുരളി’ സെപ്റ്റംബര്‍ അവസാനം നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുമെന്ന് സൂചന. സെപ്റ്റംബര്‍ 24 ആണ് നിശ്ചയിച്ചിട്ടുള്ള റിലീസ് തീയതി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. .
2019 ഡിസംബർ 23ന് തുടങ്ങിയ ഷൂട്ടിംഗ് പലവിധ തടസങ്ങള്‍ മറികടന്ന് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ കൂടി പുറത്തിറക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ഹോളിവുഡ് ഫൈറ്റ് മാസ്റ്റര്‍ വ്‌ലാദ് റിംബര്‍ഗ് ആണ് സംഘടനം ഒരുക്കുക. ബാഹുബലി 2, സുല്‍ത്താന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്‌ലാദിന്റെ ആദ്യ മലയാള ചിത്രമാണ് മിന്നല്‍ മുരളി.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം കൊറോണ പ്രതിസന്ധിക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. കേരളത്തിനു പുറത്തും വിവിധ ലൊക്കേഷനുകളില്‍ ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരിശീ അശോകന്‍, പി.ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിനാ ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹാ ബാബു, മാസ്റ്റര്‍ വസീത് എന്നിവര്‍ ചിത്രത്തിലുണ്ട്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
സംഗീതം ഷാന്‍ റഹ്മാന്‍. ഗാനങ്ങള്‍- മനു മഞ്ജിത്ത്. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – ലിവിംഗ് സ്റ്റണ്‍ മാത്യു.
Basil Joseph’s Tovino Thomas starrer Minnal Murali is gearing for a direct OTT release via NetFlix. The tentative release date is September 24.