ടോവിനോ തോമസിന്‍റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ പ്രഖ്യാപിച്ചു. താര ത്തിൻറെ ജന്മദിനത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത്. സംവിധാനം ചെയ്യുന്നത് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ജിനു വി. എബ്രഹാം ആണ് തിരക്കഥ നിര്‍വഹിക്കുന്നത്. അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ… എന്ന ടാഗ് ലൈനുമായി ആണ് ചിത്രമെത്തുന്നത്.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശസ്ത തമിഴ് സംഗീതഞ്ജന്‍ സന്തോഷ് നാരായണന്‍ സംഗീതം നിർവഹിക്കും.എഡിറ്റിങ് സൈജു ശ്രീധരന്‍. ത്രില്ലർ സ്വഭാവത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന.

Tovino Thomas will soon join debutant director Darwin kuriakose’s ‘Anweshippin Kandethum’.Start rolling soon.

Latest Upcoming