ൈകുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് കര്‍ണാടകയില്‍ തുടങ്ങി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രം മലയാളത്തിന് പുറമേ മറ്റ് 3 ഭാഷകളില്‍ കൂടി പുറത്തിറക്കുന്നു. ഹോളിവുഡ് ഫൈറ്റ് മാസ്റ്റര്‍ വ്‌ലാദ് റിംബര്‍ഗ് ആണ് സംഘടനം ഒരുക്കുക. ബാഹുബലി 2, സുല്‍ത്താന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്‌ലാദിന്റെ ആദ്യ മലയാള ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം വന്‍ കാന്‍വാസിലാണ് ഒരുക്കുന്നത്. വയനാടും ചിത്രത്തിന്റെ ലൊക്കേഷനാണ്.
125 ദിവസത്തെ ഷൂട്ടിംഗ് ചിത്രത്തിന് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. തന്റെ കരിയറിലെ വന്‍ ചിത്രമാണിതെന്നും വലിയൊരു ശ്രമത്തിനാണ് തുടക്കം കുറിക്കുന്നതെന്നും ബേസില്‍ പറയുന്നു. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരിശീ അശോകന്‍, പി.ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിനാ ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹാ ബാബു, മാസ്റ്റര്‍ വസീത് എന്നിവര്‍ ചിത്രത്തിലുണ്ട്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ. സംഗീതം ഷാന്‍ റഹ്മാന്‍. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ലിവിംഗ് സ്റ്റണ്‍ മാത്യു. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.
Basil Joseph’s Tovino Thomas starer Minnal Murali started rolling. The movie has Vlad Limburg as an action director. Sophia Paul producing the movie.