ധനുഷ് നായകനായി സൂപ്പര്‍ഹിറ്റായ മാരിയുടെ രണ്ടാംഭാഗം വരുന്നു. ടോവിനോ തോമസ് രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ അറിയിച്ചു. മാരി ആദ്യ ഭാഗത്തില്‍ വില്ലനായത് വിജയ് യേശുദാസായിരുന്നു. അഭിയും അനുവും എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ടോവിനോയ്ക്ക് തമിഴകത്തെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ധനുഷ് ചിത്രത്തിലൂടെ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ധനുഷ് മലയാളത്തില്‍ ആദ്യമായി നിര്‍മിച്ച ചിത്രം തരംഗത്തിലും നായകനായത് ടോവിനോയാണ.് ചിത്രം ഈയാഴ്ച തിയറ്ററുകളിലെത്തും.