ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ചില രംഗങ്ങളില്‍ അശ്ലീലം കാണുന്നത് കപട സദാചാര വാദികളാണെന്ന് ടോവിനോ തോമസ്. സിനിമ റിലീസായി രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് കണ്ടത്. അപ്പോഴും നിറയെ കുടുംബങ്ങള്‍ ചിത്രം കാണാനുണ്ടായിരുന്നു. ഒരു പ്രേക്ഷകരില്‍ നിന്നും ഒരു രംഗത്തിലും മോശം പ്രതികരണമുണ്ടായില്ലെന്നും ടോവിനോ ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചുവെന്ന് പറയുന്നത് ആ സിനിമ അതാവശ്യപ്പെടുന്നതു കൊണ്ടാണ്. ഞങ്ങളുടെ മുഖവും കാലുകളും തന്റെ ഷോള്‍ഡറും മാത്രമാണ് അത്തരമൊരു രംഗത്തില്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത്. അതുപയോഗിച്ച് അര്‍ത്ഥങ്ങള്‍ ജനിപ്പിക്കുന്നത് സിനിമയുടെ മാജിക്കാണ്. അതില്‍ അശ്ലീലം കാണുന്നത് കാണുന്നവരുടെ പ്രശ്‌നമാണെന്നും ടോവിനോ പറയുന്നു.
Tags:ashiq abumayanaditovino thomas