ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസ് ഈ വര്‍ഷത്തെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ടോവിനോ തോമസാണ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ താരനിരയിലേക്ക് എത്തിയതും വ്യത്യസ്ത വേഷങ്ങളില്‍ ശ്രദ്ധ നേടിയതും ടോവിനോയെ പ്രിയങ്കരനാക്കുന്നു. ഒപ്പം പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വോട്ടുകളിലും ജൂറിയുടെ പരിഗണനയിലും ഒന്നാമതെത്താന്‍ ടോവിനോയെ സഹായിച്ചു.
തുടര്‍ വിജയങ്ങളുമായി മുന്നേറുന്ന ഫഹദ് ഫാസിലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും ദുല്‍ഖര്‍ സല്‍മാന്‍ മൂന്നാം സ്ഥാനത്തെത്തി. നടന്‍ എന്ന നിലയില്‍ നിന്ന് നിര്‍മാണത്തിലേക്കും സംവിധാനത്തിലേക്കും ശ്രദ്ധ പതിപ്പിക്കുന്ന പ്രിഥ്വിരാജ് നാലാം സ്ഥാനത്തുണ്ട്. നിവിന്‍ പോളിയാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും ബിഗ് ബോസ് താരങ്ങള്‍ എത്തിയെന്നതാണ് എത്തിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മോഡലും ബോഡി ബില്‍ഡറുമായ ഷിയാസ് കരീം ആറാം സ്ഥാനത്തെത്തിയപ്പോള്‍ സീരിയല്‍ താരം ശ്രീനിഷ് ഏഴാം സ്ഥാനത്തായി. ഉണ്ണിമുകുന്ദന്‍ എട്ടാം സ്ഥാനത്താണ്. കാളിദാസ് ജയറാം ഒമ്പതാം സ്ഥാനത്തും ആന്റണി വര്‍ഗീസ് പത്താം സ്ഥാനത്തും പ്രണവ് മോഹന്‍ലാല്‍ പതിനൊന്നാം സ്ഥാനത്തുമുണ്ട്.
Tags:tovino thomas