ടോവിനോ തോമസും നിമിഷ സജയനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതക കേസിനെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ചിത്രത്തിന്റെ ട്രെയ്‌ലറുകളിലും ടീസറുകളിലുമെല്ലാം ടോവിനോയുടെ ആക്ഷന്‍ പ്രകടനം കൈയടി നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനായി നടത്തിയ ഒരു കിടിലന്‍ ആക്ഷന്റെ ലൊക്കേഷന്‍ വിഡിയോ ടോവിനോ പങ്കുവെച്ചിരിക്കുന്നു. പുറകിലൂടെ ഓടിവന്ന് ഒരു കാളയുടെ കൊമ്പില്‍ പിടിച്ച് ടോവിനോ മറിയുന്നതാണ് വിഡിയോയില്‍ ഉള്ളത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജീവന്‍ ജോബ് തോമസാണ്. ചിത്രത്തിന്റെ കാരക്റ്റര്‍ പോസ്റ്ററുകള്‍ കാണാം. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Tags:madhupaloru kupprasidha payyantovino thomas