‘ഏലിയന്‍ അളിയനി’ല്‍ ടോവിനോ തോമസ്

Tovino Thomas
Tovino Thomas

നിരൂപകര്‍ക്കിടയിലും ബോക്സ്ഓഫിസിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ രണ്ടാം ഭാഗം ഏലിയന്‍ അളിയന്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രഖ്യാപിച്ചത്. രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ ഭാഗത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും സൌബിന്‍ ഷാഹിറുമാണ് മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്.

എന്നാല്‍ രണ്ടാം ഭാഗം ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയല്ലാത്തതിനാല്‍ മുഖ്യ കഥാപാത്രങ്ങളില്‍ റോബോട്ട് മാത്രമായിരിക്കും ആവര്‍ത്തിക്കപ്പെടുക എന്നാണ് സൂചന. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ടോവിനോ തോമസ് ചിത്രത്തിന്‍റെ ഭാഗമാണ്. വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം നടത്താനാണ് പദ്ധതി. വരുംദിവസങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും.

Android Kunjappan sequel ‘Alien Aliyan’ will have Tovino Thomas in pivotal role. Ratheesh Balakrishnan Poduval will helm the 2nd part also.

You may also like...

Leave a Reply

Your email address will not be published. Required fields are marked *