അഭിനയത്തിനൊപ്പം സിനിമാ നിര്‍മാണവും ഏറ്റെടുക്കുന്ന നടന്‍മാരുടെ കൂട്ടത്തേക്ക് ടോവിനോ തോമസും. ജന്മദിനത്തിലാണ് ടോവിനോ തന്‍റെ പുതിയ സംരംഭം ടൊവീനോ തോമസ് പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്. കലാമൂല്യമുള്ള ചിത്രങ്ങളും മലയാള സിനിമാ വ്യവസായത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്ന ചിത്രങ്ങളും നിര്‍മിക്കുമെന്ന് ടോവിനോ പറയുന്നു.
“ഇതൊരു വലിയ ഉത്തരവാദിത്വമായി ഞാൻ കാണുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന പടങ്ങള്‍ നിര്‍മ്മിക്കും. നിങ്ങൾ നൽകുന്ന സ്നേഹത്തെയും പിന്തുണയേക്കാളും വലിയ ഇന്ധനം മറ്റൊന്നുമില്ല,” ടോവിനോ പറയുന്നു.
ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സാമൂഹ്യ ആക്ഷേപഹാസ്യ ചിത്രം നാരദനില്‍ ടോവിനോ ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. കോവിഡ് 19 മൂലം ഷൂട്ടിംഗ് തടസപ്പെട്ട ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി ഇതിനു ശേഷമാണ് പൂര്‍ത്തിയാക്കുക.
Tovino Thomas announced new production company on his birthday. Tovino Thomas Productions will produce both arthouse and big budget projects.