Select your Top Menu from wp menus
New Updates
  • ‘ഹലാല്‍ ലൗ സ്റ്റോറി’ ട്രെയ്‍ലര്‍ കാണാം

  • ‘കള’ ഷൂട്ടിംഗിനിടെ ടോവിനോയുടെ വയറില്‍ പരുക്ക്, താരം ഐസിയുവില്‍

  • ട്വന്‍റി-20 പോലെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനൊരുങ്ങി ‘അമ്മ’

  • പുത്തന്‍ പുതു കാലൈ, തമിഴിലെ വമ്പന്‍ ആന്തോളജി വെബ് സീരീസിന്‍റെ ട്രെയ്‍ലര്‍

  • വിവാഹ വാര്‍ത്ത പ്രഖ്യാപിച്ച് കാജല്‍ അഗര്‍വാള്‍, വരന്‍ ഗൗതം

  • രാജമൗലിയുടെ ആര്‍ആര്‍ആര്‍ പുനരാരംഭിച്ചു, മേക്കിംഗ് വിഡിയോ കാണാം

  • മമ്മൂട്ടിയുടെ വീട്ടില്‍ ചര്‍ച്ചയ്ക്കായി മുരളി ഗോപി, അഭ്യൂഹങ്ങള്‍ സജീവം

  • ഇന്ദ്രജിത്തിന്‍റെ ‘ഹലാല്‍ ലൗ സ്റ്റോറി’ 15ന് ആമസോണ്‍ പ്രൈമില്‍

  • 6 വര്‍ഷത്തിനു ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും, ദൃശ്യം 2 ലൊക്കേഷന്‍ ചിത്രങ്ങള്‍

ടോവിനോയും വാമിഖയും വീണ്ടും ഒന്നിക്കുന്ന ‘വരവ്’

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗോദയിലെ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വരവ്’. ടോവിനോ തോമസും വാമിഖ ഹബ്ബിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ഗോദ,തിര എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച രാകേഷ് മാന്തോടിയാണ് സംവിധാനം ചെയ്യുന്നത്. രാകേഷിനൊപ്പം ഗാനരചയിതാവ് മനു മഞ്ജിത്ത്, സുരേഷ് മലയങ്കണ്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജിത്താണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം പ്രദീപ്കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ഷൂട്ടിംഗ് ഘട്ടത്തിലുളള ടോവിനോ ചിത്രം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറിയാല്‍ മാത്രമേ ഈ ചിത്രം വീണ്ടും തുടങ്ങാനാകൂ എന്നാണ് വിവരം.

Godha Jodi Tovino Thomas and Wamiqa Habbi joining once again in ‘ Varavu’. Rakesh Manthodi directing this movie.

Related posts