മലയാളി യുവതാരങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന താരമാണ് ടോവിനോ തോമസ്. തന്റെ ഹെവി വര്‍ക്കൗട്ടുകളുടെ വിവരങ്ങള്‍ ടോവിനോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുമുണ്ട്. വളയത്തിലും ജെസിബിയിലും തൂങ്ങുന്നതും മറിയുന്നതുമായ താരത്തെ പണ്ട് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു അതിസാഹകസിക പ്രവൃത്തി വൈറലാകുന്നു.
View this post on InstagramJabal Jais Zipline , officially the longest zip line in the world .Unofficially the Fastest too !!! #rasalkhaima #breathtakingview #guinnesworldrecord #jabaljaismountain #zipline
റാസല്‍ഖൈമയിലെ ജബല്‍ ജൈസിലെ സിപ് ലൈന്‍ സഞ്ചാരം ആസ്വദിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ ടോവിനോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ” ജബല്‍ ജൈസ് സിപ് ലൈന്‍, ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും നീളമേറിയത്, അനൗദ്യോഗികമായി ഏറ്റവും വേഗതയേറിയത് ” എന്ന അടിക്കുറിപ്പോടെയാണ് ടോവിനോ സിപ് ലൈന്‍ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.
സമുദ്രനിരപ്പില്‍ നിന്നും 1934 മീറ്റര്‍ ഉയരത്തിലാണ് ഈ സിപ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ മുകളിലായതുകൊണ്ടു തന്നെ പത്തു ഡിഗ്രിയോളം ചൂട് കുറവാണു ജബല്‍ ജൈസിലെ മലനിരകള്‍ക്ക്. ണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ഈ സിപ് ലൈനിലൂടെ മനുഷ്യര്‍ ബുള്ളറ്റ് പോലെ പോകുന്നത്. ശ്വാസം നിലച്ചു പോകുന്ന അനുഭവമെന്നാണ് ടോവിനോ തന്നെ പറയുന്നത്.