സനല്‍കുമാര്‍ ശശിധരന്‍റെ ‘വഴക്കി’ല്‍ ടോവിനോ

സനല്‍കുമാര്‍ ശശിധരന്‍റെ ‘വഴക്കി’ല്‍ ടോവിനോ

സനൽ കുമാർ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വഴക്ക്’ പ്രഖ്യാപിച്ചു. ടോവീനോ തോമസ്, കനി കുസൃതി, സുദേവ് നായര്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. റാന്നിയും പെരുമ്പാവൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. കാണെക്കാണെ, കള എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ നായകനാവുന്ന സിനിമയാണിത്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കയറ്റ’മായിരുന്നു സനൽ കുമാറിന്റെ അവസാന ചിത്രം. ഈ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Tovino Thomas will essay the lead role in SanalKunam Sasidharan directorial Vazhakku. Kani Kusruthi, Sudev Nair in pivotal roles.

Latest Upcoming