ടൊവിനോയും സൗബിനും ഒന്നിക്കുന്ന ‘നടികര്‍ തിലകം’

ടൊവിനോയും സൗബിനും ഒന്നിക്കുന്ന ‘നടികര്‍ തിലകം’

ടൊവിനോ തോമസും സൗബിൻ ഷാഹിറും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. സുനാമി എന്ന ചിത്രത്തിനു ശേഷം ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിക്കുന്നത് സുവിന്‍ സോമശേഖരനാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.

ആല്‍ബിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുക. സംഗീതം യക്‍സന്‍ നേഹ. നര്‍മത്തിന് പ്രധാന്യം നല്‍കിയാണി ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യാണ് ഉടന്‍ പുറത്തിറങ്ങാനുള്ള ടോവിനോ തോമസ് ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മ്യാവൂ’ ആണ് സൗബിന്‍റേതായി ഉടന്‍ പുറത്തിറങ്ങുക.

Tovino Thomas will join Soubin Shahir to essay leas characters in Jr.Lal’s directorial next ‘Nadikar THilakam’.

Latest Upcoming