Select your Top Menu from wp menus
New Updates

ടോവിനോയും അന്ന ബെന്നും ഒന്നിക്കുന്ന ‘നാരദന്‍’, സംവിധാനം ആഷിഖ് അബു

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടോവിനോ തോമസും അന്ന ബെന്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് ‘നാരദന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

View this post on Instagram

Our next 🙂 @tovinothomas @benanna_love @unniwriter @jafferzadique @djsekhar @saijusreedharan @rimakallingal @santhoshkuruvilla @opmrecords @masharhamsa #OPMApril2021 @popkoncreatives @bennykattappana @aabidabu @wazimhr

A post shared by Aashiq Abu (@aashiqabu) on


സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉണ്ണി ആർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ചിട്ടുള്ള വാരിയംകുന്നന്‍ അടുത്തവര്‍ഷം അവസാനത്തോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കൂ.

Tovino Thomas joins Anna Ben in Ashique Abu directorial ‘Naradan’. Release scheduled for summer 2021.

Related posts